
രാജ്യത്ത് 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്ക് കൂടി കോവിഡ് ; 630 മരണം
April 7, 2021 11:29 am
0
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ കുതിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ്-19രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന കോവിഡ് കണക്കാണിത് .
24 മണിക്കൂറിനിടെ 630 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ട്ടമായിട്ടുണ്ട് . അതെ സമയം 59,856 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. 1,17,92,135 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,43,473 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,66,177 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 8,70,77,474 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. 25,14,39,598 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ചത്തീസ്ഗഢ്, ഡല്‍ഹി, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നത് .കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 55,000 പേര്‍ക്കും ഡല്‍ഹിയില്‍ 5100 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനവും മരണനിരക്കും രാജ്യമൊട്ടുക്കും ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ രാത്രിസമയത്തും ശനി, ഞായര്‍ ദിവസങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഡല്‍ഹിയിലും ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. കോവിഡ് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.