Thursday, 24th April 2025
April 24, 2025

അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനെന്ന് ചീഫ് ജസ്റ്റിസ്

  • April 5, 2021 2:41 pm

  • 0

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസ് പ്രതി അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. മദനി നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ബംഗളൂരു സ്ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുംവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കമെന്നാണ് ആവശ്യം. അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് കോടതി മാറ്റി.

ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ ഏറിവരുന്നതിനാല്‍ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് അപേക്ഷയില്‍ പറയുന്നു. പിതാവിന്റെ മോശം ആരോഗ്യസ്ഥിതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബംഗളൂരുവില്‍ തന്നെ തുടരണമെന്ന വ്യവസ്ഥയിലായിരുന്നു 2014-ല്‍ കേസില്‍ മദനിക്ക് ജാമ്യം ലഭിച്ചത്ഒരുഘട്ടത്തിലും ഈ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് മദനിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കേ, മദനിയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചിരുന്നോ എന്ന സംശയം ബഞ്ചിലെ അംഗമായ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് അപേക്ഷ പരിണിക്കുന്നത് മാറ്റിയത്. അഭിഭാഷകരായ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ മദനിക്കുവേണ്ടി ഹാജരായി.