Thursday, 24th April 2025
April 24, 2025

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീജാപൂരില്‍; വീരബലിദാനികളായ സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു; പരുക്കേറ്റ ജവാന്‍മാരെ സന്ദര്‍ശിക്കും

  • April 5, 2021 11:48 am

  • 0

റായ്പൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീജാപൂരിലെത്തി. ഇന്നലെ മാവോയിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരബലിദാനികളായ സൈനികര്‍തക്ക് അമിത് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. സി.ആര്‍.പി.എഫ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അമിത് ഷാ ഏറ്റുമുട്ടല്‍ നടന്ന ഭൂമിയിലെത്തിയത്.

ആകെ 23 സൈനികരാണ് ഇന്നലെ നടന്ന ഏറ്റുമുട്ടലിനിടെ ബലിദാനികളായത്. ഇതിനിടെ സൈനികര്‍ 30 കമ്യൂണിസറ്റ് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. . ആക്രമണത്തില്‍ പരിക്കേറ്റ് കഴിയുന്ന ജവാന്മാരെ അമിത് ഷാ ആശുപത്രിയില്‍ സന്ദര്‍ശിക്കും. സാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പര്യടനം റദ്ദാക്കി ദല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നുഈ ചോരയ്ക്ക് തിരിച്ചടി നല്‍കും എന്നായിരുന്നു വിഷയത്തില്‍ ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

മാവോയിസ്റ്റ് ആക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാര്‍ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ആദരാഞ്ജലിയര്‍പ്പിച്ചു. മാവോയിസ്റ്റ് അക്രമത്തെ ഛത്തീസ് ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അപലപിച്ചു. നക്സലുകള്‍ക്ക് എതിരായ നീക്കം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും അക്രമത്തെ അപലപിച്ചു. തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി