Thursday, 24th April 2025
April 24, 2025

ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം, കോൺഗ്രസ് പ്രവർത്തകൻ മരിച്ചു.

  • April 1, 2021 2:29 pm

  • 0

തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.  കോൺഗ്രസ് പ്രവർത്തകനായ പ്രദീപ് ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.