Thursday, 24th April 2025
April 24, 2025

രാജ്യത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരം; വൈറസിന്റെ ഇന്ത്യന്‍ വകഭേദമില്ല

  • March 31, 2021 10:48 am

  • 0

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം, ഏതാനും ആഴ്ചകളായി ഗുരുതരമായി തുടരുന്നതായി കേന്ദ്ര സര്‍ക്കാര്‍. വൈറസ് ഇപ്പോഴും സജീവമാണെന്നാണ് സ്ഥിതിഗതികള്‍ നല്‍കുന്ന സൂചനയെന്നും കേന്ദ്രം മുന്നറിയിപ്പുനല്‍കുന്നു.

വൈറസ് നിയന്ത്രണ വിധേയമെന്നു കരുതുമ്ബോഴെല്ലാം, അത് വീണ്ടും വ്യാപിക്കാന്‍ തുടങ്ങുമെന്ന് വാക്‌സിന്‍ കാര്യനിര്‍വഹണ വിദഗ്ധ സമിതി സമിതി ചെയര്‍മാന്‍ വി കെ പോള്‍ പറഞ്ഞു.

മരണനിരക്ക് ഇപ്പോള്‍ 73 ല്‍ നിന്ന് 271 ആയി ഉയര്‍ന്നു. വൈറസിനെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. സമ്ബര്‍ക്കപ്പട്ടിക കണ്ടെത്തുക, ക്വാറന്റീന്‍, ഐസലേഷന്‍ എന്നിവയിലൂടെ വൈറസിനെ പിടിച്ചുകെട്ടാനാവുമെന്നും വി കെ പോള്‍ പറഞ്ഞു.

വൈറസിന്റെ ഇന്ത്യന്‍ വകഭേദം ഇല്ലെന്ന് പോള്‍ പറഞ്ഞുജനിതക മാറ്റം വിരളമാണ്. അവ പ്രാധാന്യവും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറസുകളിലെ വിദേശ ജനിതക വകഭേദവും കുറവാണ്. പത്ത് ദേശീയ ലബോറട്ടറികളിലായി 11,064 സാംപിളുകള്‍ പരിശോധിച്ചതില്‍ 807 യുകെ വൈറസ് വകഭേദവും 47 ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഒരു ബ്രസീലിയന്‍ വകഭേദവുമാണ് കണ്ടെത്തിയത്.

പരിശോധന കാര്യക്ഷമമായി നടത്താത്തതും ഐസലേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതും കേസുകള്‍ കൂടാന്‍ കാരണമാണെന്ന് പോള്‍ അഭിപ്രായപ്പെട്ടു.

പഞ്ചാബ് ആവശ്യത്തിന് പരിശോധന നടത്തുകയോ രോഗം ബാധിച്ചവരെ കൃത്യമായി ഐസലേഷനില്‍ വിടുകയോ ചെയ്യുന്നില്ല. മഹാരാഷ്ട്രയില്‍ നിലവില്‍ 3.37 ലക്ഷം രോഗികളാണ് ഇപ്പോഴുള്ളത്. ഫെബ്രുവരിയില്‍ 32 മരണങ്ങള്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 118 ആയി ഉയര്‍ന്നു.

കര്‍ണാടകയിലും പരിശോധനയും ഐസലേഷനും കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.