Thursday, 24th April 2025
April 24, 2025

ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു.

  • March 29, 2021 4:47 pm

  • 0

മുംബൈ : മഹാരാഷ്ട്രയിൽ കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ വനിതകൾ ഉൾപ്പെടെ അഞ്ച് ഭീകരരെ വധിച്ചു. ഗഡ്ചിരോളിയിൽ രാവിലെയോടെയായിരുന്നു സംഭവം.

കുർഖേദ തെഹ്‌സിൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഖോബ്രമെന്ത വന പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരച്ചിലിനെത്തിയപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ സ്‌ക്വാഡും പോലീസും സംയുക്തമായാണ് പരിശോധനയ്ക്കായി എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതും ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.

പ്രത്യാക്രമണത്തിൽ ഭയന്ന് ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെടിയേൽക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിലാണ് ഭീകരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവരുടെ പക്കൽ നിന്നും ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.