wowslider.com
Saturday, 22nd February 2025
February 22, 2025

കോവിഡിനെതിരെ ഗുളിക വരുന്നു, കോവിഡ് വാക്സിന്‍ ക്യാപ്സൂള്‍ രൂപത്തില്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഫാര്‍മ

  • March 22, 2021 3:51 pm

  • 0

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ ഭാവിയില്‍ ക്യാപ്സൂള്‍ രൂപത്തില്‍ ലഭിച്ചേക്കാം. ഇതിനായുളള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാര്‍മ കമ്ബനിയായ പ്രേമാസ് ബയോടെക് തുടങ്ങിക്കഴിഞ്ഞു.

അമേരിക്കന്‍ കമ്ബനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയാണ് പ്രേമാസ് ബയോടെക്.

ഒരു ഡോസില്‍ തന്നെ ഫലപ്രദമെന്ന് കണ്ട കോവിഡ് പ്രതിരോധ ക്യാപസൂള്‍ വികസിപ്പിച്ചെടുത്തത് സംബന്ധിച്ച്‌ മാര്‍ച്ച്‌ 19ന് അവര്‍ പ്രഖ്യാപനം നടത്തിയിരുന്നു. കോവിഡ് പ്രോട്ടീന്‍ അധിഷ്ഠിത വിഎല്‍പി വാക്സിന്‍ സാര്‍സ് കോവ്-2 വൈറസിന്റെ മൂന്നുഭാഗങ്ങളില്‍ നിന്ന് മൂന്നുമടങ്ങ് സംരക്ഷണം നല്‍കുന്നതാണ്.

ഓറവാക്സ് കോവിഡ് 19 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാപ്സൂള്‍ കോവിഡിനെതിരേ ഫലപ്രദമാണെന്നും മൃഗങ്ങളില്‍ നടത്തിയ പ്രാഥമിക പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടതായും കമ്ബനി അവകാശപ്പെടുന്നു. ക്യാപ്സൂളിന്റെ ക്ലിനിക്കല്‍ ട്രയല്‍ 2021ന്റെ രണ്ടാം പാദത്തോടെ തുടങ്ങും.

വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നല്‍കാല്‍ കഴിയുന്ന വാക്സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നേസല്‍ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി.