Friday, 31st January 2025
January 31, 2025

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തിലേക്ക്​; കോവിഡ്​ രണ്ടാം വരവിന്‍റെ ചൂടറിഞ്ഞ്​ ഇന്ത്യ

  • March 19, 2021 11:58 am

  • 0

ന്യൂഡല്‍ഹി: രാജ്യ​ത്ത് പ്രതിദിന​ കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തോട്​ അടുക്കുന്നു. 39,726 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ചത്​. 20,654 പേര്‍ രോഗമുക്​തരായി. 154 പേര്‍ രോഗം ബാധിച്ച്‌​ മരിച്ചു. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യു​േമ്ബാള്‍ 11 ശതമാനമാണ്​ കോവിഡ്​ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന.

1,15,14,331 പേര്‍ക്ക്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 1,10,83,679 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 2,71,282 പേരാണ്​ നിലവില്‍ ചികില്‍സയിലുള്ളത്​. 1,59,370 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌​ മരിക്കുകയും ചെയ്​തിട്ടുണ്ട്​.

അതേസമയം, 3,93,39,817 പേര്‍ക്ക്​ ഇതുവരെ വാക്​സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചുഇന്ത്യയില്‍ കോവിഡിന്‍റെ രണ്ടാം വ്യാപനമാണ്​ ഇപ്പോഴുണ്ടാകുന്നതെന്ന്​ ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കോവിഡ്​ അതിരൂക്ഷമാകുമെന്ന്​ പ്രധാനമന്ത്രിയും മുന്നറിയിപ്പ്​ നല്‍കിയിരുന്നു.