Thursday, 24th April 2025
April 24, 2025

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു, 28,903 പുതിയ കേസുകള്‍; മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്ക്

  • March 17, 2021 12:04 pm

  • 0

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ പുതിയതായി 28,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്.കഴിഞ്ഞ ദിവസം 188 പേര്‍ രോഗബാധിതരായി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതാണ് വര്‍ധന്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ 63 ശതമാനവും മഹാരാഷ്ട്രയിലാണ് ഉള്ളത്.

മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ല എന്ന് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം പറയുന്നത്. രോഗവ്യാപനം തടയാനായി കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിന് കത്തയച്ചുഇതിന് പുറമെ ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.