Thursday, 24th April 2025
April 24, 2025

കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്‌, പാക് ബന്ധമുള്ള അഞ്ചുപേര്‍ അറസ്റ്റില്‍

  • March 15, 2021 10:06 am

  • 0

ന്യൂഡല്‍ഹി: കേരളം, കര്‍ണാടക , ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ പത്ത് ഇടങ്ങളില്‍ തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) പരിശോധന. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി(ഐഎസ്) ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.

സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യുവാക്കളെ സ്വാധീനിച്ച്‌ റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 48 മണിക്കൂര്‍ മുന്‍പ് ഇതുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തുവെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേറിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറെ നാളുകളായി ആറോ ഏഴോ പേര്‍ അടങ്ങുന്ന ഈ സംഘത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ അഞ്ചുപേര്‍ പിടിയിലായതായി ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി