Thursday, 24th April 2025
April 24, 2025

പ്രധാന മന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

  • March 1, 2021 10:16 am

  • 0

ന്യൂഡല്‍ഹിപ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു .ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് .കോവിഡിന് എതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ ഡോക്ടറുമാരും ശാസ്ത്രജ്ഞരും വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചു എന്ന് അദ്ദേഹം പറഞ്ഞു .

വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ എല്ലാവരും വാക്‌സിന്‍ എടുക്കണം .കോവിഡ് മുക്ത ഇന്ത്യക്കായി നമ്മുക്ക് ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു .അതേ സമയം വാക്‌സിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് രാജ്യത്ത് തുടക്കം കുറിക്കും .60 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും 45 മുകളില്‍ മറ്റു അസുഖം ഉള്ളവര്‍ക്കുമാണ് ഇന്ന് വാക്‌സിന്‍ നല്‍കുക .