വാഗണ്‍ആര്‍ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി
January 6, 2021 12:46 pm
0
വാഗണ്‍ആര്‍ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി.വാഗണ്‍ആര്‍ ഇലക്‌ട്രിക്കിനായി ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ ഗണ്യമായ എണ്ണം അതിന്റെ വില വര്‍ധനവിന് കാരണമാകുമായിരുന്നു. ചെലവ് കൂടുന്നതിനനുസരിച്ച് ഉല്‍പ്പന്നത്തിന്റെ വില നിര്‍ണയിക്കുന്നത് ഒരു വലിയ സംഖ്യയായി മാറുമെന്നതിന് സംശയമൊന്നുമില്ലായിരുന്നു.
മിക്ക മാരുതി ഉല്‍പ്പന്നങ്ങളും പ്രതിമാസം ശരാശരി 3,000 മുതല്‍ 4,000 വരെ യൂണിറ്റുകളുടെ വില്‍പനയാണ് നിലവില്‍ സ്വന്തമാക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന വില നിര്‍ണയം വാഗണ്‍ആര്‍ ഇലക്‌ട്രിക്കിന്റെ വില്‍പ്പനയെ ബാധിക്കുമായിരുന്നു.ടൊയോട്ടയും ഇന്ത്യയ്‌ക്കായി ഒരു ഇവി പുറത്തിറക്കാന്‍ ആസൂത്രണം ചെയ്തിരുന്നു. അത് വരാനിരിക്കുന്ന മാരുതിയുടെ ഇലക്‌ട്രിക് വാഹനത്തെ അടിസ്ഥാനമാക്കിയുള്ളതാകുമായിരുന്നു.
വാഗണ്‍ആര്‍ ഇവി പദ്ധതി നിര്‍ത്തലാക്കിയതോടെ ടൊയോട്ടയും തങ്ങളുടെ പദ്ധതിയും ഉപേക്ഷിക്കേണ്ടി വന്നേക്കാം. മുമ്ബത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 12 ലക്ഷം രൂപയ്ക്കാണ് വാഗണ്‍ആര്‍ ഇലക്‌ട്രിക് പുറത്തിറക്കാന്‍ മാരുതി ലക്ഷ്യമിട്ടിരുന്നത്.