Tuesday, 29th April 2025
April 29, 2025

13ന് നാട്ടിലെത്തി, 8 ദിവസം പലയിടങ്ങളിലും സഞ്ചരിച്ചു: പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം

  • March 26, 2020 11:21 am

  • 0

തിരുവനന്തപുരം: കൊറണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത് മാര്‍ച്ച്‌ 13നാണ്.

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നാട്ടിലെത്തി. ബാങ്കുകള്‍, പള്ളി അടക്കം പല സ്ഥലത്തും പോയി.

എന്നാല്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം പാലിക്കാതെ നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തി. പിന്നീട് ഇയാള്‍ നിരീക്ഷണത്തിലേക്ക് മാറിയത് മാര്‍ച്ച്‌ 21ന് ശേഷമാണ്. ഇയാളുടെ മകന്‍ ബസ്സില്‍ ജീവനക്കാരനാണ്.