Tuesday, 29th April 2025
April 29, 2025

സംസ്ഥാനത്ത്​ ഒമ്ബത്​ പേര്‍ക്ക്​ കൂടി കോവിഡ്

  • March 25, 2020 8:00 pm

  • 0

തിരുവവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഒന്‍പത് പേര്‍ക്ക് കൂടി കൊറാണ വൈറസ് സ്ഥീരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് രോഗംബാധിച്ചവരുടെ എണ്ണം 112 ആയി. ഇക്കൂട്ടത്തില്‍ ആറ് പേരുടെത് നെഗറ്റീവ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗം ബാധിച്ചവരില്‍ രണ്ടുപേര്‍ പാലക്കാട്, മൂന്ന് പേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനംതിട്ട, ഒരാള്‍ ഇടുക്കി, മറ്റൊരാള്‍ കോഴിക്കോട് സ്വദേശിയുമാണെന്ന് പിണറായി പറഞ്ഞു. രോഗം ബാധിച്ചവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വീതം യുകെയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടയൊണ് രോഗം ഉണ്ടായതെന്ന് പിണറായി പറഞ്ഞു.

സംസ്ഥാനത്ത് 76,542 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 76,010 പേര്‍ വീടുകളില്‍ ക്വാറന്റൈനിലാണ്. 532 പേരാണ് വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇന്ന് മാത്രം 112 പേരെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.