Tuesday, 29th April 2025
April 29, 2025

കോവിഡിനെ ചെറുക്കാന്‍ ജനം വകതിരിവില്ലാതെ മലേറിയ മരുന്ന് വാങ്ങിക്കൂട്ടുന്നു, നടപടിയുമായി സര്‍ക്കാര്‍

  • March 25, 2020 3:38 pm

  • 0

ന്യൂഡല്‍ഹി : കോവിഡ് രോഗ ചികിത്സയ്ക്കായി വിവേചനമില്ലാതെ ജനം മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരേ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് രോഗ ശാന്തിക്ക് മലേറിയ രോഗനിവാരണ മരുന്ന് ഫലപ്രദമാണെന്ന നിരീക്ഷണങ്ങളെത്തുടര്‍ന്ന് ജനം വലിയ രീതിയില്‍ മരുന്ന് വാങ്ങിക്കൂട്ടുന്നുമുണ്ട്. ഇതിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടിയാണ് കൈക്കൊള്ളുന്നത്.

സാര്‍സ് കോവിഡ് 2വിനെതിരേ ഹൈഡ്രോക്ലാറോക്വിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മരുന്നിന്റെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ ഹൈട്രോക്‌സിക്ലോറോക്വിന്‍ നമ്മള്‍ കോവിഡ് രോഗികള്‍ക്ക് നല്‍കുന്നുണ്ട്. അത് പക്ഷെ രാജ്യത്തുള്ള എല്ലാവരും ഉപയോഗിക്കാന്‍ പാടുള്ളതല്ലആ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നതായതുകൊണ്ട് തന്നെ ഇതു നല്‍കുന്ന രോഗികളെ പിന്നീട് നിരീക്ഷണ വിധേയമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മരുന്ന് എല്ലാവര്‍ക്കും ഉള്ളതല്ല‘, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ സാംക്രമിക രോഗം വിഭാഗം മേധാവി രാമന്‍ ആര്‍ ഗംഗാഖേധ്കര്‍ പറയുന്നു.

ഹൈഡ്രോക്സിക്ലോറോക്വിന്‍ അടക്കമുള്ള മരുന്നുള്ളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിര്‍ദേശങ്ങളും ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് രോഗികള്‍ക്കും രോഗികളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കും ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന ജനങ്ങള്‍ ഫാര്‍മസികളില്‍ പോയി മരുന്ന് വിവേകമില്ലാതെ വാങ്ങിച്ചു കൂട്ടുകയാണ്. അതു കൊണ്ട് തന്നെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസിക്കാര്‍ മരുന്ന് നല്‍കരുതെന്ന ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ആവശ്യം കൂടിയതിനെ തുടര്‍ന്ന് മാസ്‌കുകളുടെയും വെന്റിലേറ്ററുകളുടെയും സാനിറ്റസറിന്റെയും കയറ്റുമതിയും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.