
കൊല്ലത്ത് സ്വകാര്യ ആശുപത്രി കോവിഡ് വാര്‍ഡ് ആക്കാന്‍ വിട്ടുനല്‍കില്ലെന്ന് ഉടമ; പൂട്ട് പൊളിച്ച് ഏറ്റെടുത്ത് പൊലീസ്
March 24, 2020 5:12 pm
0
അഞ്ചല്‍: കൊല്ലത്ത് സ്വകാര്യ ആശുപത്രിയുടെ പൂട്ടിക്കിടക്കുന്ന കെട്ടിടം കോവിഡ് വാര്‍ഡാക്കി മാറ്റാന്‍ പോലീസ് ഏറ്റെടുത്തു. വാര്‍ഡ് തയ്യാറാക്കാനുള്ള നീക്കം ആശുപത്രി ഉടമ തടഞ്ഞതോടെ പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് പോലീസ് ആശുപത്രികെട്ടിടം ഏറ്റെടുത്തത്.
കൊല്ലം അഞ്ചലിലായിരുന്നു സംഭവം. ഉപയോഗിക്കാതെ കിടന്ന ആശുപത്രി കെട്ടിടത്തില്‍ വാര്‍ഡ് തുടങ്ങാനുള്ള നീക്കം ആശുപത്രി ഉടമ തടയുകയായിരുന്നു. കെട്ടിടം വിട്ട് നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ പൂട്ട് പൊളിച്ച് പോലീസ് ആശുപത്രി ഏറ്റെടുക്കുകയായിരുന്നു.