
കേരളത്തില്‍ നാളെ എ.ഐ.എസ്.എഫ് പഠിപ്പ് മുടക്കുന്നു
January 6, 2020 5:49 pm
0
തിരുവനന്തപുരം: നാളെ എ.ഐ.എസ്.എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു. രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് എ.ഐ.എസ്.എഫ്പഠിപ്പ് മുടക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ക്യാമ്ബസിന് പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ള എ.ബി.വി.പി– ആര്.എസ്.എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്നലെയാണ് ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷിന് പരുക്കേറ്റു.