
ഇനി ജയിലില്‍ പോയി പെട്രോള്‍ അടിക്കാം; തടവുകാരുടെ പമ്ബുമായി കാക്കനാട് ജയില്‍
January 4, 2020 8:00 pm
0
കൊച്ചി; ( 04.01.2020) തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന് പിന്നാലെ തടവുകാരുടെ പെട്രോള്‍ പമ്ബുമായി കാക്കനാട് ജയിലും. ജില്ലാ ജയിലിന്റെ നേതൃത്വത്തില്‍ ജയില്‍പ്പുള്ളികളെ ജീവനക്കാരാക്കിയാണ് പമ്ബ് ഒരുങ്ങുന്നത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ചിറ്റേത്തുകരയിലെ എറണാകുളം ജില്ലാ ജയിലിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്ബ് സ്ഥാപിക്കുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പമ്ബ് തുറക്കുന്നത്.
ഐഒസി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. നടപടി പൂര്‍ത്തിയാക്കി അടുത്ത മാസം പെട്രോള്‍ പമ്ബ് ഉദ്ഘാടനം ചെയ്യാനാണ് നീക്കം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന് നേരത്തെ പെട്രോള്‍ പമ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജയില്‍ വകുപ്പ് നടത്തുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പെട്രോള്‍ പമ്ബാകും കാക്കനാട്ടേത്. കൂടാതെ കോഴിക്കോട് ജില്ലാ ജയിലുമായും തൃശ്ശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുമായും ചേര്‍ന്ന് പെട്രോള്‍ പമ്ബുകള്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ക്ക് ആലോചനയുണ്ട്.