Friday, 25th April 2025
April 25, 2025

റിപ്പബ്ലിക് ദിനപരേഡ്; കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് കൊണ്ട്

  • January 3, 2020 2:00 pm

  • 0

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനപരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് കൊണ്ടെന്ന് ജൂറി അംഗം ജയപ്രഭ മേനോന്‍. ആവര്‍ത്തന വിരസതയുള്ള ഫ്‌ലോട്ടാണ് കേരളം സമര്‍പ്പിച്ചതെന്നാണ് ജയപ്രഭ മേനോന്‍ പറഞ്ഞത്.

കേരളം ആദ്യം സമര്‍പ്പിച്ച ദൃശ്യങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി മടക്കുകയായിരുന്നു ചെയ്തതെന്നും എന്നാല്‍ രണ്ടാമത് സമര്‍പ്പിച്ചതും പുതുമയില്ലാത്ത നിശ്ചലദൃശ്യം ആയിരുന്നെന്നാണ് ജൂറി അംഗം പറഞ്ഞത്.

കേരള കലാമണ്ഡലവും, മോഹിനായട്ടവും തെയ്യവും വള്ളംകളിയും ആനയെഴുന്നള്ളത്തുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത്.