Friday, 25th April 2025
April 25, 2025

റെക്കോര്‍ഡ് വരുമാനവുമായി കെ.എസ്‌.ആര്‍.ടി.സി : 16 കോടിയുടെ വരുമാനത്തിനു പിന്നില്‍ ഈ ഒരു കാരണം

  • January 3, 2020 11:00 am

  • 0

തിരുവനന്തപുരം: നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയിരുന്ന കെ.എസ്‌.ആര്‍.ടി.സിയ്ക്ക് തത്ക്കാലം പിടിച്ചു നില്‍ക്കാനുള്ള ആശ്വാസമായി റെക്കോര്‍ഡ് വരുമാനം. ഇക്കഴിഞ്ഞ ഡിസംബറില്‍ 16 കോടിയുടെ അധിക വരുമാനമാണ് ഉണ്ടായത്. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ് വരുമാനത്തില്‍ കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടത്.

2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 15.42 കോടി രൂപയുടെ വരുമാന വര്‍ധനയും ഉണ്ടായി. 213.28 കോടി രൂപയാണു കഴിഞ്ഞ ഡിസംബറില്‍ മാത്രം കെഎസ്‌ആര്‍ടിസി നേടിയത്. 2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബറില്‍ തന്നെ.

മെയില്‍ 200 കോടി രൂപ വരെ വരുമാനം നേടിയിരുന്നു. 2018 ഡിസംബറില്‍ 198.01 കോടിയായിരുന്നു വരുമാനം. ആകെ വരുമാനം 2018 ല്‍ 2256.58 കോടി ലഭിച്ച സ്ഥാനത്ത് 2019ല്‍ 2272 കോടി രൂപയായി.