
പുതുവര്‍ഷ പുലരിയില്‍ പെണ്‍കുട്ടിയുടെ നഗ്നവീഡിയോ റിലീസ് ചെയ്യുമെന്ന് ഭീഷണി: യുവാവ് അറസ്റ്റില്‍
January 2, 2020 5:45 pm
0
കാസര്‍ഗോഡ്: പുതുവര്‍ഷം പുലരുന്നതോടെ യുവതിയുടെ നഗ്ന വീഡിയോ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്. പുതുവര്‍ഷം പുലരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ പ്രതിയെ പിടികൂടി പോലീസ്.
ഡിസംബര്‍ 31 ന് രാത്രിയോട് കൂടി കാസര്‍കോട് വിദ്യാനഗറില്‍ താമസിക്കുന്ന യുവാവാണ് 2020 ആരംഭിക്കുന്ന ഉടന്‍ നഗ്ന വീഡിയോ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് യുവതിക്ക് നേരെ ഭീഷണി മുഴക്കിയത്.
പരാതി ലഭിച്ച ഉടന്‍ കാസര്‍കോട് അഡീഷണല്‍ എസ്. പി. പ്രശോഭ് പി. ബി. യുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലും വിദ്യാനഗര്‍ പോലീസും നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിനൊടുവില്‍ പുതുവര്‍ഷം പുലരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ മൊബൈല്‍ ഫോണ്‍ അടക്കം പ്രതിയെ പിടികൂടി.