
അയല്‍വാസിയായ 15കാരനെ നിരവധി തവണ പീഡിപ്പിച്ചു; വിവാഹിതയായ യുവതി അറസ്റ്റില്‍
January 1, 2020 8:00 pm
0
കല്‍പ്പറ്റ: അയല്‍വാസിയായ പതിനഞ്ചുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് വിവാഹിതയായ യുവതിക്കെതിരെ കേസെടുത്തത്. അറസ്റ്റുചെയ്ത യുവതിയെ കോടതി റിമാന്റ് ചെയ്തു.
കുട്ടിയെ സ്ത്രീ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണു ലൈംഗികമായി ചൂഷണം ചെയ്തത്. മാസങ്ങളായി ഇവര്‍ കൗമാരക്കാരനെ ചൂഷണം ചെയ്തു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയാണ് സ്ത്രീയ്ക്കതിരെ പരാതി നില്‍കിയത്.