Thursday, 24th April 2025
April 24, 2025

ബിരിയാണി വാഴയിലയില്‍, പായസം മണ്‍പാത്രത്തില്‍; പ്രകൃതി സൗഹൃദമായി ഈ കല്യാണ വിരുന്ന്

  • December 31, 2019 7:00 pm

  • 0

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ അകറ്റി നിര്‍ത്തി തീര്‍ത്തും പ്രകൃതി സൗഹൃദ കല്യാണമൊരുക്കി മാതൃകയാകുകയാണ് മലപ്പുറം കല്‍പകഞ്ചേരിയിലെ മുജീബ് തൃത്താല എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍. മകന്‍ സജ്ജാദ് അലിയുടെ മംഗല്യ വേദിയാണ് മുജീബ് 100 ശതമാനം പ്രകൃതി സൗഹൃദമാക്കിയത്.

ബിരിയാണി വിളമ്ബാന്‍ വാഴയില, പായസം മണ്‍പാത്രത്തില്‍, കുടിവെള്ളത്തിന് സ്റ്റീല്‍ ഗ്ലാസ്, ടിഷ്യൂ പേപ്പര്‍ ശേഖരിക്കാന്‍ ഓലമെടഞ്ഞുണ്ടാക്കിയ കൂട. ഭക്ഷണം കഴിച്ചിറങ്ങുന്ന ഓരോരുത്തര്‍ക്കും പച്ചക്കറി വിത്തുകള്‍ നിറച്ച രണ്ട് തുണി സഞ്ചികളും സമ്മാനമായി നല്‍കി.

പ്ലാസ്റ്റിക്കിനെ അകറ്റി നിര്‍ത്തി പ്രകൃതിയെ സംരക്ഷിക്കാമെന്ന വലിയ സന്ദേശമാണ് മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മുജീബ് പകര്‍ന്നു നല്‍കിയത്വിവാഹസല്‍ക്കാരങ്ങളില്‍ പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് കൂടി വരികയാണ്. പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ പ്രകൃതി സൗഹൃദ മംഗല്യപന്തലുകളുയരുമെന്നാണ് മുജീബിന്റെ പ്രതീക്ഷ.