Thursday, 24th April 2025
April 24, 2025

ഷൂ നക്കിയ സവര്‍ക്കറെ പിന്‍പറ്റുന്നവര്‍ രാജ്യസ്നേഹം പഠിപ്പിക്കരുത് -ഷാഫി പറമ്ബില്‍

  • December 31, 2019 4:00 pm

  • 0

തിരുവനന്തപുരം: ഷൂ നക്കിയ സവര്‍ക്കറുടെ രാജ്യ സ്നേഹം പിന്‍പറ്റുന്നവര്‍ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന തകര്‍ക്കാനും ഭരണഘടനയുടെ മൂല്യങ്ങളെ പിഴുതെറിയാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ, ഫാസിസത്തെ എന്തു വിലകൊടുത്തും ചെറുക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ആ പോരാട്ടത്തിന്‍റെ മുന്‍ നിരയില്‍ കേരളമുണ്ടാകും.
ജാതിയും മതവും നോക്കാതെ ഇന്ത്യന്‍ തെരുവുകളിലേക്ക് അധികാരത്തോട് വിരല്‍ ചൂണ്ടി പോരാടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി സമൂഹത്തിന് കേരള നിയമസഭയുടെ ആദരവും അഭിവാദ്യവും അര്‍പ്പിക്കുകയാണ്സൈനിക മേധാവി രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നത് മുമ്ബ് കണ്ടിട്ടുള്ളത് പാകിസ്താനിലാണ്. ഇപ്പോള്‍ ഇന്ത്യയിലും അത് സംഭവിച്ചിരിക്കുന്നു. ഇന്ത്യയുടെ മണ്ണിനെ വിവേചനത്തിന്‍റെ മണ്ണാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ ഗാന്ധിജിയുടേയും നെഹ്‌റുവിന്‍റേയും പിന്‍മുറക്കാരല്ല, അവര്‍ ജിന്നയുടെ പിന്‍മുറക്കാരാണ്.

കേരള പോലീസിന്‍റെ കൂറ് നാഗ്പൂരിലല്ല എന്ന്‌ ഉറപ്പു വരുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. യു..പി.എയും എന്‍..എയും ഉള്‍പ്പെടെ ഇവിടെ അനാവശ്യമായി വലിച്ചിഴക്കപ്പെടുന്ന സാഹചര്യങ്ങള്‍ക്ക് തടയിടാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.