Thursday, 24th April 2025
April 24, 2025

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ 19 കാരിയെ പാമ്ബുകടിച്ചു; ഫ്രഞ്ച് യുവതി ആശുപത്രിയില്‍

  • December 30, 2019 5:00 pm

  • 0

തൃശൂര്‍: അതിരപ്പിളളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശ വനിതക്ക് പാമ്ബു കടിയേറ്റു. പത്തൊന്‍പതുകാരിയായ ഫ്രഞ്ച് വനിതയെയാണ് പാമ്ബുകടിച്ചത്. ഇവരെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ വിഷാംശം കയറിയിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് യുവതി അതിരപ്പിള്ളിയില്‍ എത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തായി വെള്ളത്തിലിറങ്ങി കുളിക്കുന്നതിനിടെയാണ് പാമ്ബുകടിയേറ്റത്. കാലില്‍ പാമ്ബുകടിയേറ്റ യുവതി കൂടെയുള്ളവരെ അറിയിക്കുകയായിരുന്നുയുവതിയുടെ കാലില്‍ പാമ്ബുകടിച്ച പാടുകളും കണ്ടെത്തിയതോടെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വിഷം ഇല്ലാത്ത പാമ്ബാണ് കടിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏതായാലും യുവതിയെ 24 മണിക്കൂര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.