പുതുവര്‍ഷ ദിനത്തില്‍ കൊച്ചി മെട്രോ പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും
December 30, 2019 4:00 pm
0
പുതുവര്‍ഷ ദിനത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും. നാളെ രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസ് അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണി വരെ തുടരും.
പുതുവര്‍ഷത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോയുടെ ഈ ഓഫര്‍. നാളെ രാവിലെ ആരംഭിക്കുന്ന മെട്രോ സര്‍വീസ് അവസാനിക്കുക പിറ്റേദിവസം പുലര്‍ച്ചെ ഒരു മണിക്കാവും. പുതുവത്സര ദിനത്തില്‍ രാവിലെ ആറു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1.30 വരെ സര്‍വീസ് ഉണ്ടാവും.
ആലുവയില്‍ നിന്നും തൈക്കൂടത്ത് നിന്നും അവസാന ട്രെയിന്‍ പുലര്‍ച്ചെ ഒരു മണിക്കായിരിക്കും. ജനുവരി രണ്ടിന് അവസാന ട്രെയിന്‍ പുലര്‍ച്ചെ ഒന്നരയ്ക്കാണ്. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലും സര്‍വീസ് സമയം നീട്ടും. ആ ദിവസങ്ങളില്‍ ആലുവയില്‍ നിന്ന് അവസാന ട്രെയിന്‍ രാത്രി 11.10-നും തൈക്കൂടത്ത് നിന്ന് രാത്രി 11-നും സര്‍വീസ് ആരംഭിക്കും.
പുതുവര്‍ഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിരവധി ആളുകളാണ് എത്തിന്നത്. ഇതെല്ലാം പരിഗണിച്ചാണ് മെട്രോ സര്‍വീസ് സമയം നീട്ടിയത്.