ജാഗിയുടെ മരണം ; അന്വേഷണം കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്തിലേക്ക് നീളുന്നു
December 28, 2019 6:00 pm
0
തിരുവനന്തപുരം: അവതാരികയും മോഡലുമായ ജാഗി ജോണിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്കും. ജാഗിയുമായി അടുപ്പമുണ്ടായിരുന്ന കൊച്ചിയിലെ ബോഡി ബില്‍ഡറെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ഇയാളും ജാഗിയും തമ്മിലുള്ള ഫോണ്‍കോള്‍ വിവരങ്ങളും സന്ദേശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ജാഗിയും യുവാവും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. രണ്ടു മാസം മുന്‍പു എറണാകുളത്തേക്കു മടങ്ങിയ യുവാവ് ജാഗിയുടെ ഫോണിലേക്കു ദിവസവും വിളിക്കുമായിരുന്നു.
സംഭവ ദിവസം രാവിലെ 11നു വിളിച്ചപ്പോള്‍ ജാഗിയെ ഫോണില്‍ കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോണ്‍ എടുക്കാതായപ്പോള്‍ ഡോക്ടറും സുഹൃത്തുമായ യുവതിയെ വിവരം അറിയിച്ചു. ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്. ജാഗിയും യുവാവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ കലഹിച്ചിരുന്നോ എന്നാണു പൊലീസ് പരിശോധിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഈ ദിവസങ്ങളില്‍ ഇയാള്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നു തെളിഞ്ഞതായി പേരൂര്‍ക്കട എസ്‌ഐ പറഞ്ഞു.
ഇരുവര്‍ക്കു മിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നതെങ്കിലും പൊലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിച്ചില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലവും ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിനു വീഴ്ച്ച സംഭവിച്ചെന്ന് സ്പെഷല്‍ ബ്രാഞ്ച്. മണിക്കൂറു കള്‍ മൃതദേഹം കിടന്നിട്ടും വിരലടയാളം ശേഖരിച്ചില്ല. ഫൊറന്‍സിക് സംഘമില്ലാതെ യുവതിയുടെ മുറി പൊലീസ് പരിശോധിച്ചതും വീഴ്ച്ചയാണെന്നു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടു ചെയ്തു. പോസ്റ്റു മോര്‍ട്ടത്തിനു മൃതദേഹം കൊണ്ടു പോകുന്നതിനു തൊട്ടു മുന്‍പാണു വിരലടയാളം ശേഖരിച്ചത്.
ഇതു അന്വേഷണ സംഘത്തിന്റെ വീഴ്ച്ചയാണെന്നും സ്പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ച്ചയെ തുടര്‍ന്നു മരണം സംഭവിച്ചുവെന്നാണു പേരൂര്‍ക്കട പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിവലിക്കിടെ വീഴാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
23ന് വൈകിട്ടാണു ജാഗിയെ കുറവന്‍കോണം ഹില്‍ഗാര്‍ഡനിലെ വീട്ടില്‍ ദുരൂഹ സാഹചര്യ ത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീഴ്ചയില്‍ തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.