മലപ്പുറത്ത് ആറു വയസുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
December 28, 2019 5:00 pm
0
മലപ്പുറം: ഭാര്യയുടെ മരണത്തില്‍ ആരോപണം നേരിടുന്ന പിതാവ് ആറു വയസുകാരിയായ മകളെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ മാതാവ് ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പിഞ്ചുമകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. മാതാവിന്റെ വീട്ടുകാര്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുത്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ആറുവയസുള്ള കുട്ടിയുടെ രഹസ്യഭാഗത്ത് വേദനയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി അറിയുന്നത്. തുടര്‍ന്ന് ഡോക്ടമാര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ സംഭവം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കുന്നതിനോ ശേഖരിച്ച സാമ്ബിളുകള്‍ രാസപരിശോധനക്കയക്കുന്നതിനോ പൊലീസ് വീഴ്ച വരുത്തിയെന്നാണ് ആരോപണം.
ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും നടത്തിയ കൗണ്‍സിലിംഗില്‍ പിതാവ് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മലപ്പുറം എസ്.പിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.