Friday, 25th April 2025
April 25, 2025

കോട്ടയത്ത് ഹോട്ടല്‍ ഉടമയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമം, ഹോട്ടല്‍ കത്തി നശിച്ചു

  • December 28, 2019 3:04 pm

  • 0

കോട്ടയം: ഏറ്റുമാനൂരിനടുത്ത് കാണക്കാരിയില്‍ ഹോട്ടലുടമയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കാണക്കാരി അമ്ബലക്കവലയിലെ അപ്പൂസ് ഹോട്ടലിന്റെ ഉടമ ദേവസ്യയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഹോട്ടല്‍ പൂര്‍ണമായും കത്തി നശിച്ചു.

ദേവസ്യയ്ക്കും ആക്രമണം നടത്തിയ പൊന്നാമ്മക്കല്‍ ബേബിക്കും പൊള്ളലേറ്റിട്ടുണ്ട്. രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. ദേവസ്യയും ബേബിയും തമ്മില്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. ഇതിനെതുടര്‍ന്നാണ് രാവിലത്തെ സംഭവമെന്നാണ് പൊലീസ് പറയുന്നത്.

രാവിലെ ഹോട്ടലിലെത്തിയ ബേബി കൈയില്‍ കരുതിയ കന്നാസില്‍നിന്ന് പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. സംഭവസമയത്ത് കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇറങ്ങിയോടിപൊള്ളലേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.