‘മരുമകളുടെ സുതാര്യമായ നിശാവസ്ത്രം കണ്ട ദിവസം ഉണ്ടാക്കാന്‍ പുകിലൊന്നും ഇല്ല’ കൗണ്‍സലിങ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് വായിക്കേണ്ടത്
December 28, 2019 8:00 pm
0
അന്യന്റെ ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുന്നവര്‍, അതേസമയം അവരുടെ സന്തോഷങ്ങളില്‍ അസൂയപൂണ്ടവര്‍, എനിക്കില്ലാത്ത സന്തോഷം മറ്റാര്‍ക്കും വേണ്ടെന്ന പക മനസ്സില്‍ സൂക്ഷിക്കുന്നവര്‍, മനുഷ്യമനസ്സ് വിചിത്രമാണ്. നിര്‍വചിക്കാനാകാത്ത വികാരങ്ങളുടെ കയറ്റിറക്കങ്ങളുള്ള ഒന്ന്. കൗണ്‍സലിങ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് വായിക്കാം
ഫെയ്‌സ്ബുക്ക് പോസ്റ്റ്
‘അവളുടെ അനിയന്‍ വിവാഹം കഴിച്ചു..
പുതുമോടി അല്ലെ…
അവര് പുറത്ത് പോകുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതും ഒന്നും ഇവള്‍ക്ക് ഇഷ്‌ടമില്ല.!!.
അകാലത്തില്‍ വിധവ ആയ ഒരു പെണ്‍കുട്ടി..
അവളുടെ പ്രശ്‌നവുമായി എത്തിയതാണ് അച്ഛന്‍.. ഇതില്‍ ഇനി നിഗൂഢത ഒന്നുമില്ല..
അവളുടെ മനസിന്റെ ആഘാതം,..
അതില്‍ നിന്നും കരകയറാന്‍ നാളുകള്‍ എടുക്കുന്നു..
അതിനിടയ്ക്ക് സ്വന്തം വീട്ടില്‍ മറ്റൊരു പെണ്‍കുട്ടി ,
സന്തോഷത്തോടെ ഭാര്തതാവിനോട് ഒപ്പം താമസിക്കുന്നു..
അവളുടെ പുരുഷന്‍ ,
ഇവളുടെ സഹോദരനാണ്..!
പക്ഷെ അതിനിവിടെ പ്രസക്തി ഇല്ല..
തനിക്കു കിട്ടാത്തത് മറ്റൊരു സ്ത്രീ അനുഭവിക്കുന്നു…!!
മരുമകള്‍ക്ക് വിവാഹം ആലോചിക്കുന്ന ഒരു അമ്മായിയമ്മയെ പറ്റി സദസ്സില്‍ വലിയ ചര്‍ച്ച..
ഇങ്ങനെയും ഉണ്ടോ ഭാര്തതാവിന്റ വീട്ടുകാര്‍..?
മകന്‍ മരിച്ചു..
മരുമകള്‍ തീരെ ചെറുപ്പം..
എത്ര പേരുണ്ടാകും..അവളുടെ ഭാഗത്ത് നിന്നും ചിന്തിച്ചു രണ്ടാമത് ഒരു വിവാഹം ആലോചിക്കാന്‍..?
നന്നായി ,..ചെയ്യട്ടെ…
അവരെ അടുത്തറിയാവുന്ന ഒരു സ്ത്രീ അടക്കം പറഞ്ഞു..
ആ പയ്യന്‍ ഉള്ളപ്പോള്‍ ചില്ലറ അല്ല ദ്രോഹിച്ചിട്ടുള്ളത്..
അമ്മയുടെയും ഭാര്യയുടെയും ഇടയില്‍ അവന്‍ എത്ര അനുഭവിച്ചു..!!
മകനോടൊത്ത് ഭാര്യ മുറി അടച്ചിരുന്നാല്‍ അപ്പോള്‍ ആയമ്മ ശബ്ദമുയര്‍ത്തും..
അതൊക്കെ നാശത്തിന്റെ ലക്ഷണം ആണത്രേ..
പെണ്ണുങ്ങള്‍ ഉച്ചയ്ക്ക് കിടക്കാന്‍ പാടില്ല..
ഗള്‍ഫില്‍ നിന്നും വന്ന മകന് കുടുംബത്തോട് ഉത്തരവാദിത്വം ഉണ്ട്..
മരുമകളുടെ സുതാര്യമായ നിശാവസ്ത്രം കണ്ട ദിവസം ഉണ്ടാക്കാന്‍ പുകിലൊന്നും ഇല്ല..
അഴിഞ്ഞാട്ടക്കാരി എന്നാണ് ആ കുട്ടിയെ വിശേഷിപ്പിച്ചിരുന്നത്..
മകന്‍ വിദേശത്തു വെച്ച് തന്നെ ആക്‌സിഡന്റില്‍ മരിച്ചു..
പെട്ടന്നുള്ള ആ വിയോഗം അവരെ ഒരുപാടു മാറ്റി..
ഇനിയെങ്കിലും ആ പെണ്‍കുട്ടിയോട് അല്‍പ്പം കരുണ കാണിക്കട്ടെ..
വര്ഷങ്ങള്ക്കു മുന്‍പ് ഒരു സ്ഥാപനത്തില്‍ ജോലി നോക്കുമ്ബോള്‍ അവിടെ സീനിയര്‍ ആയി ഉണ്ടായിരുന്നു ഒരു സ്ത്രീ ഓര്‍മ്മയിലുണ്ട്..
അവര്‍ ലീവ് എടുക്കുന്ന ദിവസം ആണ് ആ ഓഫീസില്‍ എല്ലാവരും ശ്വാസം വിടുക..
മറ്റുള്ളവരെ പരസ്യമായി അവഹേളിക്കുക..
അവരുടെ സൗന്ദര്യത്തെ കളിയാക്കുക..
അനാവശ്യ കാരണങ്ങള്‍ക്ക് മേലധികാരികള്‍ക്ക് പരാതി കൊടുക്കുക..
ഇങ്ങനെ അവിടെ അവര്‍ വെറുക്കപെട്ടവള്‍ ആയി കഴിയുന്ന അവസരം..
ഒരു ദിവസം ഓഫീസില്‍ ഉച്ചയോടെ മദ്യപിച്ചു നാല് കാലില്‍ ആടി വന്നു പച്ച തെറി വിളിച്ചു അവരുടെ ഭാര്തതാവ്..
ആ ലോകം മുഴുവന്‍ കേള്‍ക്കും വിധം..
മണിക്കൂറുകള്‍ അയാള്‍ അവിടെ താണ്ഡവം ആടി..
മുഖം പൊത്തി ഇരുന്നു പൊട്ടിക്കരയുന്ന അവരെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത അവസ്ഥ..
എത്ര വൈരാഗ്യം ഉള്ളവരും അവിടെ സങ്കടപ്പെട്ടു..
വീട്ടിലെ ഈ അവസ്ഥ ആയിരുന്നോ അവരുടെ മോശ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍.
തനിക്കു കിട്ടുന്നില്ല സമാധാനം..
എങ്കില്‍ ആരും അത് അനുഭവിക്കേണ്ട..
അതായിരുന്നു അവരുടെ എല്ലാ പ്രവര്‍ത്തിയുടെയും അര്‍ത്‌ഥം..
ചിലപ്പോഴെങ്കിലും നമ്മുടെ പ്രിയപെട്ടവരുടെ, ഉറ്റ ചങ്ങാതിയുടെ, ഉയര്‍ച്ച നമ്മളില്‍ സമാധാനക്കേട് ഉണ്ടാകുന്നുവോ?
അകത്ത് കത്തിയും പുറത്ത് പത്തിയും !
പടച്ചവനെ ! ഈ ലോകമെല്ലാം നിന്റെ പുന്തോട്ടമാണ്.. ( ഒരു മഹല്‍ )
അല്ലാഹുവേ, എന്റെ അകം പുറത്തേക്കാള്‍ നല്ലത് ആക്കണേ..
കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്