പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം : 51കാരന്‍ അറസ്റ്റില്‍
December 28, 2019 9:00 pm
0
തൃശൂര്‍: വടക്കാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരക്കിയ കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍. വാഴാനി കാക്കിനിക്കാട് മഞ്ഞയില്‍ വീട്ടില്‍ കുര്യക്കോസിനെ (51) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.