Thursday, 24th April 2025
April 24, 2025

സി.ടി. സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി; മലയാളി അറസ്റ്റില്‍

  • December 26, 2019 6:20 pm

  • 0

മുംബൈ: മഹാരാഷ്ട്രയില്‍ സി.ടി സ്കാനിങ്ങിനെത്തിയ യുവതിയെ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ലാബ് ടെക്നീഷ്യന്‍ അറസ്റ്റില്‍. സി.ടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്.

സ്‌കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു.

ഉല്ലാസ് നഗര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സര്‍വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.