ചുമട്ട് തൊഴിലാളിയില്‍ നിന്നും അഭിഭാഷകനിലേക്ക്, തമ്ബുരാനെ അങ്ങേയ്ക്ക് ഒരായിരം നന്ദി ; ആറു വര്‍ഷത്തെ ചലഞ്ചിന്റെ കഥ പറഞ്ഞ് യുവാവ്! കുറിപ്പ് വൈറല്‍
December 24, 2019 6:20 pm
0
എറണാകുളം : ആറു വര്‍ഷത്തെ ചലഞ്ചിന്റെ കഥ പറയുകയാണ് ജിന്‍പിസിയുടെ ഫെയ്സ്ബുക് കുറിപ്പിലൂടെ. ചുമട്ടു തൊഴിലാളിയില്‍ നിന്നും അഭിഭാഷകനായി മാറിയ ഒരു യുവാവിന്റെ കഠിനാധ്വാനത്തിന്റെ കഥയാണ് കുറിപ്പില്‍ പറയുന്നത്. അഡ്വക്കറ്റ് ലിജീഷ് സേവ്യര്‍ എന്നയാളാണ് തന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
അഡ്വക്കറ്റ് ലിജീഷ് സേവ്യര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;
6_Year_Challenge_2013_2019
ചുമട്ട് തൊഴിലാളിയില്‍ നിന്നും അഭിഭാഷകനിലേക്ക്. തമ്ബുരാനെ അങ്ങേയ്ക്ക് ഒരായിരം നന്ദി..
15/12/2019 ഞായര്‍ കേരള ഹൈ കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. എന്റെ പതിനെട്ടാം വയസ്സില്‍ പുതുവൈപ്പിലെ പ്രത്യേക സാമ്ബത്തികമേഖലയില്‍ ആരംഭിച്ചതാണ് ചുമട്ട് തൊഴില്‍. ഇരുപത്തഞ്ചാം വയസ്സില്‍ 2013 ല്‍ എറണാകുളം സര്‍ക്കാര്‍ നിയമ കലാലയത്തില്‍ പഞ്ചവത്സര ബിഎ എല്‍എല്‍ബി കോഴ്സിന് ചേരുമ്ബോഴും, പഠന കാലയളവില്‍ അവധി ദിവസങ്ങളില്‍ ചുമട്ട് തൊഴില്‍ തുടര്‍ന്നു.
ഇതിനിടയില്‍ 2014 ല്‍ വിവാഹിതനായി. നാലര വയസ്സുള്ള എല്‍കെജിയില്‍ പഠിക്കുന്ന മകനുണ്ട്. അപ്പനും അമ്മയും ഭാര്യയും മകനുമടങ്ങുന്ന ചെറിയ കുടുംബം. ഒരനിയന്‍ വിദേശത്ത് ജോലി ചെയ്യുന്നു. ജീവിതം പഠിപ്പിച്ച വലിയൊരു പാഠം ഒന്നും അസാധ്യമല്ല എന്നതാണ്. അഭിഭാഷക ജീവിതത്തിലും ഏവരുടെയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.