പ്രശസ്ത അവതാരിക ജാഗി ജോണിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സൂചന
December 24, 2019 11:00 am
0
തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണ്‍ (39) ദുരൂഹ സാഹചര്യത്തിലെ മരണം കൊലപാതകമാണെന്ന് സൂചന. അടുക്കളയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. സ്ലാബില്‍ തലയടിച്ച് രക്തം വാര്‍ന്നിരുന്നു. കഴുത്തിലെ മുറിവാണ് കൊലപാതകത്തിന്റെ സംശയം ഉയര്‍ത്തുന്നത്. ജീവിതത്തെ പ്രതീക്ഷയോടെ മാത്രം ചര്‍ച്ചയാക്കി ജാഗി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.
എങ്കിലും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂവെന്നും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയില്‍ പറഞ്ഞു.അയല്‍ക്കാരുമായി കാര്യമായി അടുപ്പമുണ്ടായിരുന്നില്ലെന്നാണു പൊലീസിനു ലഭിച്ച മൊഴി. ഇന്നു രാവിലെ ഇവരുടെ പുരുഷ സുഹൃത്ത് എത്തിയതിനു ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കൂവെന്ന് പേരൂര്‍ക്കട പൊലീസ് പറഞ്ഞു. കവടിയാര്‍ മരപ്പാലത്തിന് സമീപത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വൈകീട്ടോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.പട്ടം മരപാലത്തിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം ഉണ്ട്. ഇവരോടൊപ്പം കഴിയുന്ന പുരുഷ സുഹൃത്തുമായി ഞായറാഴ്‌ച്ച രാവിലെ 11.30ന് ഫോണില്‍ സംസാരിച്ചിരുന്നു. ഉച്ചക്ക് ശേഷം തുടര്‍ന്ന് പലയാവര്‍ത്തി ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിക്കാതായതോടെ ഇരുവരുടെയും പൊതു സുഹൃത്തായ വനിതാ ഡോക്ടറെ പുരുഷ സുഹൃത്ത് ബന്ധപ്പെട്ടു. അവര്‍ അവതാരക താമസിക്കുന്ന വീട്ടിലെത്തി നോക്കിയപ്പോഴാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനസികാസ്ഥ്യമുള്ള അമ്മയോടൊപ്പമാണ് താമസിച്ചിരുന്ന ഇവര്‍ക്ക് ബന്ധുക്കളുമായോ, അയല്‍പക്കകാരുമായോ ബന്ധമില്ല.ഒരു വീട്ടില്‍ താമസിച്ചിട്ടും ജാഗിയുടെ മാതാവിന് മകള്‍ മരിച്ചതായി ഇപ്പോഴും അറിവ് ലഭിച്ചിട്ടില്ല. ഫ്രിഡ്‌ജിന് സമീപത്ത് മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. മുഖത്ത് ഫേഷ്യല്‍ ക്രീം പുരട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചു