Thursday, 24th April 2025
April 24, 2025

കുരുമുളക് കാണാതായതിനെച്ചൊല്ലി തര്‍ക്കം ; മരുമകളെ വെട്ടി പരിക്കേല്‍പ്പിച്ച അമ്മായിയമ്മ അറസ്റ്റില്‍

  • December 23, 2019 12:50 pm

  • 0

ഉപ്പുതറ: കുടുംബവഴക്കിനെ തുടര്‍ന്ന് മരുമകളെ വെട്ടി പരിക്കേല്‍പ്പിച്ച അമ്മായിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തു . നടയ്ക്കല്‍ ജിബിന്റെ ഭാര്യ സെമിയെ (30) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അമ്മായിയമ്മ ആനിയമ്മയെ (62) ഉപ്പുതറ പോലീസ് പിടികൂടിയത് .

ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്കായിരുന്നു സംഭവം. അമ്മായിയമ്മ ആനിയമ്മ ശനിയാഴ്ച പറിച്ചുെവച്ചിരുന്ന കുരുമുളക് കാണാതെപോയിരുന്നു . ഇതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്.

കഴുത്തിനും കൈക്കും ഗുരുതരമായി പരിക്കേറ്റ സെമി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് . ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.