‘വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമില്ല, ഞങ്ങള്‍ ഒരുമിക്കുന്നു’; പ്രണയമല്ല, പ്രതിഷേധിച്ചൊരു ‘സേവ് ദ ഡേറ്റ്’
December 21, 2019 1:50 pm
0
തിരുവനന്തപുരം: ‘വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമില്ല, ഞങ്ങള്‍ ഒരുമിക്കുന്നു‘ ഇത് തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ ജിഎല്‍ അരുണ്‍ ഗോപിയുടെ വാക്കുകളാണ്. രാജ്യമെങ്ങും കത്തിപ്പടരുന്ന പൗരത്വ ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് അരുണ്‍ തന്റെ വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദ ഡേറ്റ് ചെയ്തിരിക്കുന്നത്.
കൊല്ലം ആയൂര്‍ സ്വദേശിനി ആശ ശേഖര്‍ ആണ് അരുണിന്റെ വധു. വടകര സ്വദേശികളും ഫോട്ടോഗ്രാഫര്‍മാരുമായ നിധിന്‍, അര്‍ജുന്‍ എന്നീ യുവാക്കളുടെ നേതൃത്വതിലുള്ള ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫിയാണ് വേറിട്ട ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്‍ആര്‍സിയും സിഎഎയും വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടാണ് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കി കഴിഞ്ഞു.
ചിന്തിക്കുന്ന യുവതലമുറയില്‍ പ്രതീക്ഷിക്കാമെന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കുള്ള ഇടമല്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുമ്ബോഴും പ്രതിഷേധങ്ങളില്‍ ഭാഗമാകാനുള്ള തീരുമാനം തന്നെയാണ് ഫോട്ടോഷൂട്ടെന്നാണ് അരുണിന്റെയും ആശയുടേയും പ്രതികരണം. 2020 ജനുവരി 31 നാണ് ഇവരുടെ വിവാഹം.