Thursday, 24th April 2025
April 24, 2025

അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു ; ജംഷീറില്‍ നിന്നും അഞ്ജലി ആയത് ഇങ്ങനെ.!

  • December 20, 2019 6:50 pm

  • 0

ടി അഞ്ജലി അമീറിന്റെ ജീവിതകഥ സിനിമയാകുകയാണ്. ജംഷീറില്‍ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്.

അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്ബ്യാര്‍ നിര്‍മാണം. നവല്‍ എന്ന ജ്യൂവല്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ച എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. അജിത്കുമാര്‍ ആണ് തിരക്കഥ.

ജംഷീറില്‍ നിന്നും എങ്ങനെയാണ് അഞ്ജലിയിലേക്ക് എത്തിയതെന്നും അതിന് നിമിത്തമായ വ്യക്തിയെ പറ്റിയും അഞ്ജലി കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയം തന്നെ താന്‍ പെണ്ണാണ് എന്ന് അറിയാമായിരുന്നതായും, ഏഴാം ക്‌ളാസ് പഠിക്കുന്ന വരെ പെണ്‍കുട്ടികളുടെ ടോയ്‌ലെറ്റ് ആയിരുന്നു താന്‍ ഉപയോഗിച്ചിരുന്നതെന്നും അഞ്ജലി വ്യക്തമാക്കി.

കൂടെയുള്ള പെണ്‍ സുഹൃത്തുക്കള്‍ എല്ലാം ഒരു പെണ്ണിനോട് പെരുമാറുമ്ബോലെയായിരുന്നു തന്നോട് പെരുമാറിയതെന്നും, ആണ്‍കുട്ടികള്‍ക്ക് മാത്രം താന്‍ പെണ്ണാണോ ആണാണോ എന്ന സംശയം തോന്നിയിരുന്നതായും അഞ്ജലി പറയുന്നു. അതേ സമയം 8 – 9 ആം ക്‌ളാസില്‍ പഠിക്കുന്ന സമയത്തും പ്രൊപ്പോസല്‍സൊക്കെ ആണ്‍കുട്ടികളില്‍ നിന്നും വന്നിരുന്നു. ഞാന്‍ ഒരു സ്ത്രീ ആയി ഉണര്‍ന്നത് അപ്പോഴാണ്. അത് അഭിമാന നിമിഷം ആയിരുന്നുവെന്നും താരം വ്യക്തമാക്കി.

ഡാന്‍സ് ക്‌ളാസില്‍ പോകുന്ന വഴിക്കുവച്ചു തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതായും, ആദ്യം വണ്‍വേ പ്രണയം ആയിരുന്നു. പിന്നീടത് ടു വീ ആയി മാറിയ കഥയും അഞ്ജലി പ്രേക്ഷകരോട് പങ്കുവച്ചു. ആ പ്രണയം ആണ് വീട് വിട്ടുപോകാന്‍ പ്രേരിപ്പിച്ചതെന്നും, അന്ന് പത്താം ക്‌ളാസില്‍ പഠിക്കുമ്ബോഴാണ് സംഭവം നടക്കുന്നതെന്നും അഞ്ജലി പറയുന്നു.

എനിക്ക് പെണ്ണാകണം എന്ന് അവനോടാണ് താന്‍ ആദ്യമായി പങ്ക് വച്ചതെന്നും, അപ്പോള്‍ അവനാണ് തന്നോട് നീ പോയി പെണ്ണായി വാ താന്‍ കാത്തിരിക്കാന്‍ തയ്യാര്‍ ആണെന്നു എന്നോട് പറഞ്ഞത്. പക്ഷേ മൂന്നു വര്ഷം കഴിഞ്ഞപ്പോള്‍ ആ ബന്ധം ബ്രെയ്ക്ക് അപ് ആയി. പക്ഷേ അവനിന്നും സിംഗിള്‍ ആയി തുടരുകയാണ്. അവനെ നേരില്‍ കണ്ടാല്‍ ചില ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ഉണ്ട് റിബാസ് എന്നാണ് ആ വ്യക്തിയുടെ പേരെന്നും ഇപ്പോഴും ഉള്ളിന്റെ ഉള്ളില്‍ അവനോട് ഒരു സ്നേഹവും കൗതുകവും ഉണ്ടെന്നും അഞ്ജലി വ്യക്തമാക്കി.