Thursday, 24th April 2025
April 24, 2025

കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ കാഴ്ചവെച്ച സംഭവം; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 25ലേറെ പേരെ; പീഡിപ്പിച്ചവരില്‍ ബാങ്ക് ഉദ്യോഗസ്ഥരും, ഒരു പോലീസുകാരനും? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

  • December 20, 2019 7:50 pm

  • 0

കൊല്ലം: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പതിനേഴു കാരിയെ പെണ്‍വാണിഭത്തിനു ഉപയോഗിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ 25ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.കൊട്ടിയത്തെ ഹോം സ്റ്റേയിലും കരുനാഗപ്പള്ളിയിലെ ലോഡ്ജിലും ഒട്ടേറെപ്പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പീഡിപ്പിച്ചവരില്‍ ബാങ്ക് ഉദ്യോഗസ്ഥരും, ഒരു പോലീസുകാരനും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യുവതി ഉള്‍പ്പെടെ എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത് . കഴിഞ്ഞ ദിവസം ഒരു കെ എസ് ആര്‍ ടി സി ഡ്രൈവറും കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നുഇയാള്‍ റിമാന്‍ഡിലാണ്. കേസിലെ പ്രതിയായ തിരുവനന്തപുരം പള്ളിക്കല്‍ പടിഞ്ഞാറെപ്പാറയില്‍ മിനി (33) അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിവരമുണ്ട്. മുമ്ബ് പലതവണ പെണ്‍വാണിഭ കേസുകളില്‍ മിനി പ്രതിയായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഇപ്പോള്‍ പിടിയിലായ എട്ടുപേരില്‍ ഒതുക്കി കേസ് അവസാനിപ്പിക്കാണ് പോലീസ് നീക്കമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.