Thursday, 24th April 2025
April 24, 2025

തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ച് ലക്ഷം രൂപയുടെ മത്സ്യം പിടിച്ചെടുത്തു

  • December 19, 2019 12:50 pm

  • 0

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ച് ലക്ഷം രൂപയുടെ മത്സ്യം തിരുവനന്തപുരത്ത് പിടികൂടി. പട്ടം ജംങ്ഷനു സമീപത്തു നിന്നും ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് മത്സ്യം പിടിച്ചെടുത്തത്. തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡാണ് മത്സ്യം പിടിച്ചെടുത്തത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 2,500 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്.

തിരുവനന്തപുരം ഈഗിള്‍ ഐ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് മത്സ്യം പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.