കുതിച്ച് ഉയര്‍ന്ന് വീണ്ടും സവാള വില
December 18, 2019 11:50 am
0
സംസ്ഥാനത്ത് സവാള വിലയില്‍ വീണ്ടും വര്‍ധനവ്. കോഴിക്കോട്ട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. സവാള വരവ് ഗണ്യമായി കുറഞ്ഞതാണ് കാരണം.
മൂന്നുദിവസം കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു. വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല
കേരളത്തിലേക്ക് സവാളയെത്തിക്കുന്ന മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്.
സവാള വില ഉയര്‍ന്നതോടെ പച്ചക്കറി കച്ചവടക്കാരിലും പലരും സവാള ഉപേക്ഷിക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ്. പ്രളയത്തില്‍ ഉത്തരേന്ത്യയിലാകമാനം കൃഷി നശിച്ചതാണ് സവാള ക്ഷാമത്തിലും വിലക്കയറ്റത്തിനും കാരണം.
ജനുവരി പകുതിയാവാതെ സവാള വില കുറയില്ല എന്ന് തന്നെയാണ് കച്ചവടക്കാരുടെ സാക്ഷ്യം.