ഹണി ബെഞ്ചമിന്‍ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടു
December 16, 2019 5:20 pm
0
കൊല്ലം: കൊല്ലം മേയറായി സിപിഐയിലെ ഹണി ബെഞ്ചമിന്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നേതൃത്വമാണ് ഹണി ബെഞ്ചമിന്റെ പേര് നിര്‍ദേശിച്ചത്. മുന്നണി ധാരണ പ്രകാരം സിപിഎം പ്രതിനിധി വി. രാജേന്ദ്രബാബു രാജിവെച്ചതിനെ തുടര്‍ന്നാണ് കൊല്ലത്ത് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ എ കെ ഹഫീസിനെ 14 നെതിരെ 37 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഎമ്മിലെ ഹണി ബെഞ്ചമിന്‍ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയും എസ്ഡിപിഐയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കടുത്ത വിഭാഗീയതക്കൊടുവിലാണ് സിപിഎം ഹണി ബെഞ്ചമിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.