തിരുവനന്തപുരത്ത് ആള്‍ക്കൂട്ട കൊലപാതകം; മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ കൊന്നത് ജനനേന്ദ്രിയത്തില്‍ തീവച്ച്
December 16, 2019 4:42 pm
0
തിരുവനന്തപുരം: കേരളത്തിനു നാണക്കേടായി വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കോവളം മുട്ടയ്ക്കാട് സ്വദേശി അജേഷാണ് ഓട്ടോഡ്രൈവര്‍മാരടക്കം ഒരു സംഘത്തിന്റെ മര്‍ദനത്തിന് ഇരയായി മരിച്ചത്. മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞദിവസം അജേഷിനെ തിരുവല്ലം വണ്ടിത്തടം ജംക്ഷനില്‍ വച്ച് ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നീട് അജേഷിനെ ഈ സംഘം ഒഴിഞ്ഞ ഒരു വയലിലേക്ക് കൊണ്ടുപോയതായാണ് പറയപ്പെടുന്നത്. പിന്നീട് അതീവഗുരുതര നിലയില്‍ അജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ജനനനേന്ദ്രയത്തില്‍ അതിഗുരുതരമായി പൊള്ളലേറ്റ അജേഷ് മരിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.