കൊല്ലത്ത് മരുമകള്‍ കരിങ്കല്ലുകൊണ്ടു തലയ്ക്കിടിച്ചു പരിക്കേല്‍പ്പിച്ച വൃദ്ധ മരിച്ചു
December 16, 2019 1:35 pm
0
കൊല്ലം: മരുമകള്‍ കരിങ്കല്ലുകൊണ്ടു തലയ്ക്കിടിച്ചു പരിക്കേല്‍പ്പിച്ച വൃദ്ധ മരിച്ചു. കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ അന്പാടിയില്‍ രമണിയമ്മയാണ് മരിച്ചത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിനൊടുവില്‍ മരുമകള്‍ വൃദ്ധയെ കല്ലിന് ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
വൃദ്ധയെ ആക്രമിച്ച മരുമകള്‍ ഗിരിതകുമാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.