Thursday, 24th April 2025
April 24, 2025

കേന്ദ്രത്തിനെതിരേ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് സംയുക്ത സത്യാഗ്രഹം

  • December 16, 2019 9:47 am

  • 0

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കും. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എല്‍.ഡി.എഫ്., യു.ഡി.എഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരേ ഇടതുഐക്യമുന്നണി നേതാക്കള്‍ സംയുക്ത സമരം നടത്തുന്നത്.

കലാ, സാഹിത്യ, സാസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലുമുള്ളവര്‍, നവോത്ഥാനസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും സത്യാഗ്രഹത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി സത്യാഗ്രഹമിരിക്കുന്ന സാഹചര്യത്തില്‍ രക്തസാക്ഷി മണ്ഡപത്തിനുചുറ്റും പോലീസ് സുരക്ഷ കര്‍ശനമാക്കി.