Thursday, 24th April 2025
April 24, 2025

കൈത്തണ്ടയിലും പുസ്തകത്തിലും കാമുകന്റെ പേര്, മരിക്കുന്നതിനു മുന്‍പ് വരെ അനുപ്രിയ റിനാസിനൊപ്പമായിരുന്നു; അറസ്റ്റ്

  • December 14, 2019 4:50 pm

  • 0

കാമുകന്റേയും ബന്ധുക്കളുടേയും ഭീഷണിയെ തുടര്‍ന്ന് മുക്കത്ത് ആത്മഹത്യ ചെയ്ത ദളിത് പെണ്‍കുട്ടി അനുപ്രിയയുടെ മരണത്തില്‍ പ്രതിഷേധം കനക്കുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ റിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് റിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മരിച്ച വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളുടെയും ബന്ധുക്കളെയും മൊഴിയും ഇയാള്‍ക്കെതിരാണ്. മരിക്കുന്നതിന് തൊട്ടുമുമ്ബ് വരെ വിദ്യാര്‍ത്ഥിനി ഇയാള്‍ക്കൊപ്പമായിരുന്നെന്നും കടുത്ത മാനസിക പ്രയാസം പെണ്‍കുട്ടി അനുഭവിച്ചിരുന്നതായും ഇവര്‍ പറയുന്നു.

നേരത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകള്‍ പറഞ്ഞിരുന്നുതങ്ങളെ കേസില്‍ നിന്നും പിന്തരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതായും ഇവര്‍ ആരോപിച്ചു. പെണ്‍കുട്ടി മരിച്ച ദിവസം കാമുകന്‍ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ വെളിപ്പെടുത്തുകയും ചെയ്തു.

സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ പെണ്‍കുട്ടി വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടി ഡയറിയായി സൂക്ഷിച്ച പുസ്തകം മുക്കം പൊലീസ് കണ്ടെടുത്തു. പുസ്തകത്തിലും പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും യുവാവിന്റെ പേര് എഴുതി വെച്ചിട്ടുണ്ടായിരുന്നു. മരിക്കും മുന്‍പ് കാമുകന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി അനുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പൊലീസിനു മൊഴി ലഭിച്ചു.