Thursday, 24th April 2025
April 24, 2025

വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല, പാതിവഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു : വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

  • December 13, 2019 11:50 am

  • 0

പാലക്കാട്: കാറിടിച്ച്‌ പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സമയത്ത് ചികിത്സ നല്‍കാത്തതിനാല്‍ മരണപ്പെട്ടു. പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12) ആണു മരിച്ചത്.

ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം ഇറക്കിവിട്ടതെന്നാണ് സൂചന. കാറുടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ടു നാലരയോടെയാണ് കൈതക്കുഴിക്ക് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെ കാര്‍ ഇടിച്ചു വീഴ്‌ത്ത്ത്തിയത്ടയര്‍ പഞ്ചറാണെന്ന് പറഞ്ഞാണ് കുട്ടിയെ ഇറക്കി വിട്ടത്. വാഹനം അമിത വേഗതയിലായിരുന്നു. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റേതാണ് കാര്‍.