
കൊച്ചിയില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു ; മട്ടാഞ്ചേരിയില്‍ യുവാവ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് സ്വന്തം അമ്മയെ , 19കാരന്‍ മകനില്‍ നിന്നും രക്ഷപ്പെടാന്‍ തെരുവിലിറങ്ങി ഓടിയ അമ്മ രക്ഷപ്പെട്ട് എത്തിയത് പൊലീസ് സ്റ്റേഷനില്‍
December 12, 2019 7:50 pm
0
കൊച്ചി : കൊച്ചിയില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു . മട്ടാഞ്ചേരിക്കാരന്‍ ബിലാല്‍ അപമാനിക്കാന്‍ ശ്രമിച്ചത് സ്വന്തം അമ്മയെ . വെറും 19 വയസ്സുള്ള മകന്‍ ലഹരിയുടെ മാന്ദ്യത്തില്‍ അവരെ കേവലമൊരു സ്ത്രീശരീരമായി കണ്ടു കടന്നു പിടിച്ചു. വീടിരിക്കുന്ന തെരുവിലിട്ട് ഓടിച്ചു. രക്ഷപ്പെട്ട് എത്തിയതാണു പൊലീസ് സ്റ്റേഷനില്‍. മുന്‍പും പല കേസുകളിലും പ്രതിയായ ബിലാലിനെ പൊലീസിനു പൊക്കാനും സത്യാവസ്ഥ മനസ്സിലാക്കാനും പ്രയാസമുണ്ടായില്ല.
രാത്രിതന്നെ പിടിച്ചു ലോക്കപ്പിലിട്ട അവനോടു പിറ്റേന്നു പൊലീസുകാര്‍ കാര്യം തിരക്കിയപ്പോള്‍ ‘സാര്‍ വെറുതേ അനാവശ്യം പറയരുത്, ഞാന്‍ ചെയ്തിട്ടില്ല‘ എന്ന മറുപടിയാണു ലഭിച്ചത്. ലഹരി മൂത്തു കാട്ടിക്കൂട്ടിയതെന്തെന്ന് ഒരു ധാരണയുമില്ലാത്ത ചെറുപ്പക്കാരനെ എന്തു പറഞ്ഞു മനസ്സിലാക്കണമെന്നറിയില്ലെങ്കിലും റിമാന്‍ഡില്‍ അയച്ചു.
ജാമ്യത്തിലിറങ്ങി ലഹരിയുപയോഗവും തല്ലുകേസുകളും തുടര്‍ന്ന അവന്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലയില്‍ പൊലീസുകാരനെ തല്ലിയ കേസില്‍ റിമാന്‍ഡിലാണ്. അമ്മ മകനില്‍ നിന്നു രക്ഷതേടി ഗള്‍ഫില്‍ വീട്ടുജോലിക്കു പോയി.
സിറ്റി പൊലീസ് പരിധിയില്‍ കഴിഞ്ഞ 4 വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നതായാണു കണക്കുകള്‍. 2016 മുതല്‍ കേസുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയാണു കാണിക്കുന്നത്.