Thursday, 24th April 2025
April 24, 2025

വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്; ഒളിവില്‍ പോയ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റില്‍

  • December 12, 2019 4:50 pm

  • 0

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഒളിവില്‍ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റില്‍. സിബിഐയാണ് രാധാകൃഷ്ണനെ പിടികൂടിയത്. ഇയാള്‍ക്ക് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

രാധാകൃഷ്ണനെ കോഫേ പോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റിലായ രാധാകൃഷ്ണനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ ചേര്‍ന്ന് 750 കിലോ സ്വര്‍ണ്ണം കടത്തിയെന്നാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.

രാജ്യത്ത് തന്നെ നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണ കടത്തുകളിലൊന്നാണ് തിരുവനന്തപുരം വിമാത്താവളം വഴി നടന്നതെന്ന് ഡിആര്‍ഐ പറയുന്നു. ഇതേ സ്വര്‍ണ്ണ കടത്തുകേസിലെ പ്രതികളായ വിഷ്ണുവും, പ്രകാശ് തമ്ബിയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബാലഭാസ്‌ക്കറിന്റെ മാനേജറുമായിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധമുണ്ടോയെന്നും മുമ്ബ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു.