Thursday, 24th April 2025
April 24, 2025

പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജില്‍ ജീവനൊടുക്കി

  • December 12, 2019 3:50 pm

  • 0

​​​​കൊല്ലം: പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരിക്കോട് പേരൂര്‍ കാട്ടുംപുറത്ത് വീട്ടില്‍ സുരേഷ് ലാലിന്റെ മകള്‍ പൊന്നു (25), കാമുകന്‍ പേരൂര്‍ രാജ്ഭവനില്‍ രാജേന്ദ്രന്റെ മകന്‍ വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മംഗലാപുരത്തെ ലോഡ്ജ് മുറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊന്നുവിന്റെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പാണ് വിദേശത്ത് ജോലിക്ക് പോയത്. ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. സമീപവാസിയായ വിഷ്ണുരാജുമായി പൊന്നു അടുത്തകാലത്ത് അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ നാട്ടില്‍ ഈ വിവരം പരസ്യമായിരുന്നില്ല. ഈ മാസം ഏഴിന് രാവിലെ മുതല്‍ പൊന്നുവിനെ കാണ്‍മാനില്ലാതെ വന്നതോടെ ബന്ധുക്കള്‍ കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് മിസിംഗ് കേസെടുത്ത് അന്വേഷിച്ചുവരവെയാണ് ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മംഗലാപുരം പൊലീസാണ് ലോഡ്ജ് മുറിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വിഷ്ണുരാജ് ബിടെക് ബിരുദധാരിയാണ്. പിതാവിനൊപ്പം എന്‍ജിനീയറിംഗ് വര്‍ക്ക് ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മംഗലാപുരം ഭാഗത്ത് ഇരുവരും ഉണ്ടെന്ന വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.