Thursday, 24th April 2025
April 24, 2025

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായി

  • December 11, 2019 8:50 pm

  • 0

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായിരിക്കുന്നു. ലോക മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍, റേഡിയോ കേരള ആരംഭിച്ചിരിക്കുന്നത്.

പുതുമയുള്ള അന്‍പതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കളിലെത്തുക. ഓരോ മണിക്കൂറിലും വാര്‍ത്തകളും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇന്റര്‍നെറ്റ് റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. www.radio.kerala.gov.in ല്‍ ഓണ്‍ലൈനായും മൊബൈല്‍ ആപ്പ് വഴിയും റേഡിയോ കേരളയിലെ പരിപാടികള്‍ ശ്രോതാക്കള്‍ക്ക് ആസ്വദിക്കാം.